ഓസോണ്‍പാളിയുടെ
നാശത്തിനു കാരണമാവുന്ന പുതിയ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍
വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലീഡ്സ് സര്‍വകലാശാലയിലെയും നാഷണല്‍ ഓഷ്യാനിക്
ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനിലെയും ഗവേഷകരാണ് പുതിയ പഠനങ്ങള്‍
നടത്തിയത്. നമ്മുടെ രക്ഷാകവചമായ ഓസോണ്‍പാളിയിലെ പരിക്കുകള്‍ പതിയെപ്പതിയെ
ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന ആശ്വാസം, ആശങ്കയ്ക്ക് വഴിമാറുകയാണെന്നു
സാരം. വിഎസ്എല്‍ എന്നാണ് ശാസ്ത്രജ്ഞര്‍ ഈ രാസവസ്തുക്കളെ
വിശേഷിപ്പിക്കുന്നത്. വളരെ കുറഞ്ഞകാലം മാത്രം ആയുസ്സുള്ള ഈ രാസവസ്തുക്കള്‍
ഓസോണ്‍ ശോഷണം തടയാനായി രൂപംകൊടുത്ത മോണ്‍ട്രിയല്‍
ഉടമ്പടിയില്‍നിരോധിക്കാത്തവയുമാണ്. ചരിത്രം പരിശോധിച്ചാല്‍ ഓസോണ്‍
ശോഷണത്തില്‍ ഇവയുടെ പങ്ക് ഗൗനിക്കത്തക്കവിധമുള്ളതായിരുന്നില്ല എന്നും
കാണാം. അതുകൊണ്ടുതന്നെ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ VSLS കളുടെ
വ്യാവസായികോല്‍പ്പാദനത്തിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
അടുത്തകാലത്താണ് അല്‍പ്പായുസ്സുക്കളായ ഈ രാസവസ്തുക്കള്‍ ഓസോണ്‍പാളിയിലും കാലാവസ്ഥയിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ലീഡ്സ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ ഗവേഷകനും ഈ ഗവേഷണസംഘത്തിന്റെ തലവനുമായ ഡോ. റയാന്‍ ഹൊസ്സെയ്നി പറയുന്നത്. അടുത്തകാലത്തായി അന്തരീക്ഷത്തില്‍ ഈ രാസവസ്തുക്കളുടെ തോത് അതിവേഗമാണ് വര്‍ധിക്കുന്നത്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഓസോണിന്റെ അന്തകന്‍ എന്ന്കുപ്രസിദ്ധി നേടിയ ക്ലോറോ ഫ്ളോറോ കാര്‍ബണുകളുടെയും മറ്റും ഉപയോഗത്തിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെടുത്തിയ നിരോധത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഉണ്ടായ ഗുണഫലങ്ങളെ ഇല്ലായ്മചെയ്യുംവിധം VSLSകള്‍ ഒരു വലിയ ഭീഷണിയായി മാറിയേക്കുമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നു.
അന്തരീക്ഷത്തിന്റെ ത്രിമാന കംപ്യൂട്ടര്‍ മാതൃക ഉപയോഗിച്ചാണ് ഈ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലും ഓസോണ്‍പാളിയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിര്‍ണയിച്ചത്. കഴിഞ്ഞ രണ്ടു ദശകമായി നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പഠനങ്ങളിലെ വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. അല്‍പ്പായുസ്സുക്കളായ രാസവസ്തുക്കളുടെ കൂട്ടത്തില്‍ അന്തരീക്ഷത്തില്‍ ഗണ്യമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു വാതകമാണ് ഡൈക്ലോറോ മീഥേന്‍. പല വ്യാവസായിക പ്രക്രിയകളുടെയും ഫലമായി ഇത് അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നു. അതിലൊന്നാണ് ചില ഹൈഡ്രോ ഫ്ളോറോ കാര്‍ബണുകളുടെ നിര്‍മാണം. സിഎഫ്സികള്‍ക്കു പകരം ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് എച്ച്എഫ്സികള്‍. ഇവിടെ ഓസോണ്‍സൗഹൃദ രാസവസ്തുക്കളുടെ നിര്‍മാണപ്രക്രിയകള്‍ക്കിടയില്‍ ഓസോണ്‍ നാശക രാസവസ്തുക്കള്‍ സൃഷ്ടിക്കുന്നു എന്നതാണ് വിരോധാഭാസം.
ചില പ്രകൃതിദത്ത സ്രോതസ്സുകളില്‍നിന്ന് കാര്യമായ തോതില്‍ത്തന്നെ പുറത്തുവരുന്നുണ്ട് ഡൈക്ലോറോ മീഥേന്‍. സമുദ്രത്തില്‍ കാണുന്ന ചിലയിനം കടല്‍ക്കളകള്‍ ഇതിന് ഉദാഹരണമാണ്. ഏറെനാള്‍ അന്തരീക്ഷത്തില്‍ നാശമില്ലാതെ ചുറ്റിത്തിരിയാന്‍ കഴിവുള്ള സിഎഫ്സികള്‍ കാരണം ഉണ്ടാവുന്ന ഓസോണ്‍ നാശനവുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ പുതിയ ശത്രുക്കള്‍ ഉണ്ടാക്കുന്ന ഓസോണ്‍ ശോഷണത്തിന്റെ അളവ് താരതമ്യേന കറവാണെന്നു പറയാം. പക്ഷേ, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നതില്‍ ഇവയുടെ പങ്ക് ഏറെ വലുതാണ്. VSLSകളുടെ ആയുസ്സ് കുറവായതിനാല്‍ ഒസോണ്‍പാളിയുടെ ഏറ്റവും താഴെയുള്ള ഓസോണ്‍ തന്മാത്രകളെയാണ് അവ വിഘടിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. താഴ്ന്നതലത്തിലുള്ള ഈ ഓസോണ്‍ നാശനം ഉയരങ്ങളില്‍ സംഭവിക്കുന്ന ഓസോണ്‍ നാശത്തെക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ വാതകങ്ങളുടെ വര്‍ധന കാലാവസ്ഥയിലും വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. അതുകൊണ്ടുതന്നെ ഈ വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം, അവയുടെ സ്രോതസ്സുകള്‍ എന്നിവ നിരന്തരം നിരീക്ഷിച്ചുകൊണ്ടോയിരിക്കണം. ഇത്തരം വാതകങ്ങള്‍ പുറത്തുവിടുന്ന മനുഷ്യനിര്‍മിതമോ പ്രകൃതിദത്തമോ ആയ, ഇനിയും തിരിച്ചറിയാത്ത സ്രോതസ്സുകളുണ്ടെങ്കില്‍ അവ കണ്ടെത്തുകയും വേണം.ഇവ അന്തരീക്ഷത്തില്‍ വന്‍തോതില്‍ എത്തിച്ചേരുന്നതു തടയാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്ന് നമുക്ക് സംരക്ഷണമേകുന്ന ഓസോണ്‍പാളിയുടെ സംരക്ഷണത്തില്‍ നാം നിതാന്ത ജാഗ്രത പുലര്‍ത്തണം എന്ന ഓര്‍മപ്പെടുത്തല്‍തന്നെയാണ് ഈ പുതിയ പഠനറിപ്പോര്‍ട്ട്.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-444579.html#sthash.5W0wQ0Cr.dpuf

ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പുതിയ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലീഡ്സ് സര്‍വകലാശാലയിലെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനിലെയും ഗവേഷകരാണ് പുതിയ പഠനങ്ങള്‍ നടത്തിയത്. നമ്മുടെ രക്ഷാകവചമായ ഓസോണ്‍പാളിയിലെ പരിക്കുകള്‍ പതിയെപ്പതിയെ ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന ആശ്വാസം, ആശങ്കയ്ക്ക് വഴിമാറുകയാണെന്നു സാരം. വിഎസ്എല്‍ എന്നാണ് ശാസ്ത്രജ്ഞര്‍ ഈ രാസവസ്തുക്കളെ വിശേഷിപ്പിക്കുന്നത്. വളരെ കുറഞ്ഞകാലം മാത്രം ആയുസ്സുള്ള ഈ രാസവസ്തുക്കള്‍ ഓസോണ്‍ ശോഷണം തടയാനായി രൂപംകൊടുത്ത മോണ്‍ട്രിയല്‍ ഉടമ്പടിയില്‍നിരോധിക്കാത്തവയുമാണ്. ചരിത്രം പരിശോധിച്ചാല്‍ ഓസോണ്‍ ശോഷണത്തില്‍ ഇവയുടെ പങ്ക് ഗൗനിക്കത്തക്കവിധമുള്ളതായിരുന്നില്ല എന്നും കാണാം. അതുകൊണ്ടുതന്നെ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ VSLS കളുടെ വ്യാവസായികോല്‍പ്പാദനത്തിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.അടുത്തകാലത്താണ് അല്‍പ്പായുസ്സുക്കളായ ഈ രാസവസ്തുക്കള്‍ ഓസോണ്‍പാളിയിലും കാലാവസ്ഥയിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ലീഡ്സ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ ഗവേഷകനും ഈ ഗവേഷണസംഘത്തിന്റെ തലവനുമായ ഡോ. റയാന്‍ ഹൊസ്സെയ്നി പറയുന്നത്. അടുത്തകാലത്തായി അന്തരീക്ഷത്തില്‍ ഈ രാസവസ്തുക്കളുടെ തോത് അതിവേഗമാണ് വര്‍ധിക്കുന്നത്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഓസോണിന്റെ അന്തകന്‍ എന്ന്കുപ്രസിദ്ധി നേടിയ ക്ലോറോ ഫ്ളോറോ കാര്‍ബണുകളുടെയും മറ്റും ഉപയോഗത്തിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെടുത്തിയ നിരോധത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഉണ്ടായ ഗുണഫലങ്ങളെ ഇല്ലായ്മചെയ്യുംവിധം VSLSകള്‍ ഒരു വലിയ ഭീഷണിയായി മാറിയേക്കുമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നു.
അന്തരീക്ഷത്തിന്റെ ത്രിമാന കംപ്യൂട്ടര്‍ മാതൃക ഉപയോഗിച്ചാണ് ഈ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലും ഓസോണ്‍പാളിയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിര്‍ണയിച്ചത്. കഴിഞ്ഞ രണ്ടു ദശകമായി നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പഠനങ്ങളിലെ വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. അല്‍പ്പായുസ്സുക്കളായ രാസവസ്തുക്കളുടെ കൂട്ടത്തില്‍ അന്തരീക്ഷത്തില്‍ ഗണ്യമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു വാതകമാണ് ഡൈക്ലോറോ മീഥേന്‍. പല വ്യാവസായിക പ്രക്രിയകളുടെയും ഫലമായി ഇത് അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നു. അതിലൊന്നാണ് ചില ഹൈഡ്രോ ഫ്ളോറോ കാര്‍ബണുകളുടെ നിര്‍മാണം. സിഎഫ്സികള്‍ക്കു പകരം ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് എച്ച്എഫ്സികള്‍. ഇവിടെ ഓസോണ്‍സൗഹൃദ രാസവസ്തുക്കളുടെ നിര്‍മാണപ്രക്രിയകള്‍ക്കിടയില്‍ ഓസോണ്‍ നാശക രാസവസ്തുക്കള്‍ സൃഷ്ടിക്കുന്നു എന്നതാണ് വിരോധാഭാസം.
ചില പ്രകൃതിദത്ത സ്രോതസ്സുകളില്‍നിന്ന് കാര്യമായ തോതില്‍ത്തന്നെ പുറത്തുവരുന്നുണ്ട് ഡൈക്ലോറോ മീഥേന്‍. സമുദ്രത്തില്‍ കാണുന്ന ചിലയിനം കടല്‍ക്കളകള്‍ ഇതിന് ഉദാഹരണമാണ്. ഏറെനാള്‍ അന്തരീക്ഷത്തില്‍ നാശമില്ലാതെ ചുറ്റിത്തിരിയാന്‍ കഴിവുള്ള സിഎഫ്സികള്‍ കാരണം ഉണ്ടാവുന്ന ഓസോണ്‍ നാശനവുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ പുതിയ ശത്രുക്കള്‍ ഉണ്ടാക്കുന്ന ഓസോണ്‍ ശോഷണത്തിന്റെ അളവ് താരതമ്യേന കറവാണെന്നു പറയാം. പക്ഷേ, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നതില്‍ ഇവയുടെ പങ്ക് ഏറെ വലുതാണ്. VSLSകളുടെ ആയുസ്സ് കുറവായതിനാല്‍ ഒസോണ്‍പാളിയുടെ ഏറ്റവും താഴെയുള്ള ഓസോണ്‍ തന്മാത്രകളെയാണ് അവ വിഘടിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. താഴ്ന്നതലത്തിലുള്ള ഈ ഓസോണ്‍ നാശനം ഉയരങ്ങളില്‍ സംഭവിക്കുന്ന ഓസോണ്‍ നാശത്തെക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ വാതകങ്ങളുടെ വര്‍ധന കാലാവസ്ഥയിലും വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. അതുകൊണ്ടുതന്നെ ഈ വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം, അവയുടെ സ്രോതസ്സുകള്‍ എന്നിവ നിരന്തരം നിരീക്ഷിച്ചുകൊണ്ടോയിരിക്കണം. ഇത്തരം വാതകങ്ങള്‍ പുറത്തുവിടുന്ന മനുഷ്യനിര്‍മിതമോ പ്രകൃതിദത്തമോ ആയ, ഇനിയും തിരിച്ചറിയാത്ത സ്രോതസ്സുകളുണ്ടെങ്കില്‍ അവ കണ്ടെത്തുകയും വേണം.ഇവ അന്തരീക്ഷത്തില്‍ വന്‍തോതില്‍ എത്തിച്ചേരുന്നതു തടയാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്ന് നമുക്ക് സംരക്ഷണമേകുന്ന ഓസോണ്‍പാളിയുടെ സംരക്ഷണത്തില്‍ നാം നിതാന്ത ജാഗ്രത പുലര്‍ത്തണം എന്ന ഓര്‍മപ്പെടുത്തല്‍തന്നെയാണ് ഈ പുതിയ പഠനറിപ്പോര്‍ട്ട്.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-444579.html#sthash.5W0wQ0Cr.dpuf
അടുത്തകാലത്താണ് അല്‍പ്പായുസ്സുക്കളായ ഈ രാസവസ്തുക്കള്‍ ഓസോണ്‍പാളിയിലും കാലാവസ്ഥയിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ലീഡ്സ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ ഗവേഷകനും ഈ ഗവേഷണസംഘത്തിന്റെ തലവനുമായ ഡോ. റയാന്‍ ഹൊസ്സെയ്നി പറയുന്നത്. അടുത്തകാലത്തായി അന്തരീക്ഷത്തില്‍ ഈ രാസവസ്തുക്കളുടെ തോത് അതിവേഗമാണ് വര്‍ധിക്കുന്നത്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഓസോണിന്റെ അന്തകന്‍ എന്ന്കുപ്രസിദ്ധി നേടിയ ക്ലോറോ ഫ്ളോറോ കാര്‍ബണുകളുടെയും മറ്റും ഉപയോഗത്തിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെടുത്തിയ നിരോധത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഉണ്ടായ ഗുണഫലങ്ങളെ ഇല്ലായ്മചെയ്യുംവിധം VSLSകള്‍ ഒരു വലിയ ഭീഷണിയായി മാറിയേക്കുമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നു.
അന്തരീക്ഷത്തിന്റെ ത്രിമാന കംപ്യൂട്ടര്‍ മാതൃക ഉപയോഗിച്ചാണ് ഈ രാസവസ്തുക്കള്‍ അന്തരീക്ഷത്തിലും ഓസോണ്‍പാളിയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിര്‍ണയിച്ചത്. കഴിഞ്ഞ രണ്ടു ദശകമായി നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പഠനങ്ങളിലെ വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. അല്‍പ്പായുസ്സുക്കളായ രാസവസ്തുക്കളുടെ കൂട്ടത്തില്‍ അന്തരീക്ഷത്തില്‍ ഗണ്യമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു വാതകമാണ് ഡൈക്ലോറോ മീഥേന്‍. പല വ്യാവസായിക പ്രക്രിയകളുടെയും ഫലമായി ഇത് അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നു. അതിലൊന്നാണ് ചില ഹൈഡ്രോ ഫ്ളോറോ കാര്‍ബണുകളുടെ നിര്‍മാണം. സിഎഫ്സികള്‍ക്കു പകരം ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് എച്ച്എഫ്സികള്‍. ഇവിടെ ഓസോണ്‍സൗഹൃദ രാസവസ്തുക്കളുടെ നിര്‍മാണപ്രക്രിയകള്‍ക്കിടയില്‍ ഓസോണ്‍ നാശക രാസവസ്തുക്കള്‍ സൃഷ്ടിക്കുന്നു എന്നതാണ് വിരോധാഭാസം.
ചില പ്രകൃതിദത്ത സ്രോതസ്സുകളില്‍നിന്ന് കാര്യമായ തോതില്‍ത്തന്നെ പുറത്തുവരുന്നുണ്ട് ഡൈക്ലോറോ മീഥേന്‍. സമുദ്രത്തില്‍ കാണുന്ന ചിലയിനം കടല്‍ക്കളകള്‍ ഇതിന് ഉദാഹരണമാണ്. ഏറെനാള്‍ അന്തരീക്ഷത്തില്‍ നാശമില്ലാതെ ചുറ്റിത്തിരിയാന്‍ കഴിവുള്ള സിഎഫ്സികള്‍ കാരണം ഉണ്ടാവുന്ന ഓസോണ്‍ നാശനവുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ പുതിയ ശത്രുക്കള്‍ ഉണ്ടാക്കുന്ന ഓസോണ്‍ ശോഷണത്തിന്റെ അളവ് താരതമ്യേന കറവാണെന്നു പറയാം. പക്ഷേ, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നതില്‍ ഇവയുടെ പങ്ക് ഏറെ വലുതാണ്. VSLSകളുടെ ആയുസ്സ് കുറവായതിനാല്‍ ഒസോണ്‍പാളിയുടെ ഏറ്റവും താഴെയുള്ള ഓസോണ്‍ തന്മാത്രകളെയാണ് അവ വിഘടിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. താഴ്ന്നതലത്തിലുള്ള ഈ ഓസോണ്‍ നാശനം ഉയരങ്ങളില്‍ സംഭവിക്കുന്ന ഓസോണ്‍ നാശത്തെക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ വാതകങ്ങളുടെ വര്‍ധന കാലാവസ്ഥയിലും വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. അതുകൊണ്ടുതന്നെ ഈ വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം, അവയുടെ സ്രോതസ്സുകള്‍ എന്നിവ നിരന്തരം നിരീക്ഷിച്ചുകൊണ്ടോയിരിക്കണം. ഇത്തരം വാതകങ്ങള്‍ പുറത്തുവിടുന്ന മനുഷ്യനിര്‍മിതമോ പ്രകൃതിദത്തമോ ആയ, ഇനിയും തിരിച്ചറിയാത്ത സ്രോതസ്സുകളുണ്ടെങ്കില്‍ അവ കണ്ടെത്തുകയും വേണം.ഇവ അന്തരീക്ഷത്തില്‍ വന്‍തോതില്‍ എത്തിച്ചേരുന്നതു തടയാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സൂര്യനില്‍നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്ന് നമുക്ക് സംരക്ഷണമേകുന്ന ഓസോണ്‍പാളിയുടെ സംരക്ഷണത്തില്‍ നാം നിതാന്ത ജാഗ്രത പുലര്‍ത്തണം എന്ന ഓര്‍മപ്പെടുത്തല്‍തന്നെയാണ് ഈ പുതിയ പഠനറിപ്പോര്‍ട്ട്.
No comments:
Post a Comment