യുഎസ് ലബോറട്ടറിയിൽനിന്ന് അപകടകാരിയായ
ബാക്ടീരിയ ചോർന്നെന്ന് കണ്ടെത്തൽ. ലൂയിസിയാനയിലെ ടുലേൻ സസ്തന ഗവേഷണ
കേന്ദ്രത്തിൽ പരീക്ഷണങ്ങൾക്കായി സൂക്ഷിച്ചിരുന്ന ബർക്ക്ഹോൾഡെറിയ സ്യൂഡോമലി
എന്ന ബാക്ടീരിയയാണ് അതീവ സുരക്ഷയുള്ള ലാബിൽനിന്ന് പുറത്തുപോയത്.
മണ്ണിലും വെള്ളത്തിലും ജീവിക്കുന്ന ഇൗ സൂക്ഷ്മാണുക്കൾക്ക് മനുഷ്യരിലും മൃഗങ്ങളിലും മാരകരോഗങ്ങളുണ്ടാക്കാൻ ശേഷിയുണ്ട്. ഇൗ ബാക്ടീരിയയ്ക്കെതിരെ പ്രതിരോധ ഒൗഷധം വികസിപ്പിക്കാനുള്ള ഗവേഷണപരീക്ഷണങ്ങൾ നടന്നുവരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഭീകരസംഘങ്ങൾക്കും മറ്റും ജൈവായുധമായി ഉപയോഗിക്കാനാകുമെന്നതിനാൽ പരിഭ്രാന്തി പരന്നിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്.
തുടർന്ന് രണ്ടു കുരങ്ങുകളെ കൊന്നു. കഴിഞ്ഞ വർഷം നവംബറോടെയാണ് ബാക്ടീരിയ ചോർന്നതെന്നു കരുതുന്നു. ഇതുൾപ്പെടെ മാരക ബാക്ടീരിയകളുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും ചരിത്രത്തിലാദ്യമായി നിർത്തിവച്ചിരിക്കുകയാണിപ്പോൾ. ബാക്ടീരിയ ചോർന്നതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജനുവരിയിൽ ഗവേഷണ കേന്ദ്രത്തിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥയ്ക്കും ഇതേ ബാക്ടീരിയ മൂലമുള്ള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രയ്ക്കിടെയാണു രോഗബാധയുണ്ടായതെന്നു സംശയിക്കുന്നുണ്ടെങ്കിലും ലാബ് സന്ദർശിച്ച് 24 മണിക്കൂറുകൾക്കുള്ളിലാണ് ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
രോഗലക്ഷണങ്ങൾ ചിലപ്പോൾ പുറത്തു കണ്ടില്ലെന്നും വരാം. തെക്കു കിഴക്കൻ ഏഷ്യയിലും വടക്കൻ ഓസ്ട്രേലിയയിലുമാണ് ഇൗ കൊലയാളി ബാക്ടീരിയയെ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. തായ്ലൻഡിൽ മെലിയോയിഡോസിസ് രോഗം ബാധിച്ചവരിൽ പകുതിപ്പേരും മരിക്കുന്നതായാണു കണക്ക്. ഓസ്ട്രേലിയൻ രോഗികളിൽ 20 ശതമാനം പേരും മരണത്തിനു കീഴങ്ങുന്നു.

- ചോർന്നത് നവംബറിൽ; സ്ഥിരീകരണം ജനുവരിയിൽ

- ജീവനെടുക്കും സൂക്ഷ്മാണു
രോഗലക്ഷണങ്ങൾ ചിലപ്പോൾ പുറത്തു കണ്ടില്ലെന്നും വരാം. തെക്കു കിഴക്കൻ ഏഷ്യയിലും വടക്കൻ ഓസ്ട്രേലിയയിലുമാണ് ഇൗ കൊലയാളി ബാക്ടീരിയയെ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. തായ്ലൻഡിൽ മെലിയോയിഡോസിസ് രോഗം ബാധിച്ചവരിൽ പകുതിപ്പേരും മരിക്കുന്നതായാണു കണക്ക്. ഓസ്ട്രേലിയൻ രോഗികളിൽ 20 ശതമാനം പേരും മരണത്തിനു കീഴങ്ങുന്നു.
No comments:
Post a Comment