റെയിൽ ബഡ്ജറ്റ് 2015





യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിനും മുന്‍ഗണന നല്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. യാത്രക്കാരുടെ സുരക്ഷയ്ക്കും സൌകര്യത്തിനും ഊന്നല്‍ നല്കുമെന്നും റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം. പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്കും. അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവല്‍ക്കരണത്തിന് മുന്‍ഗണന നല്കും. പക്ഷെ പതിവുപോലെ തന്നെ കേരളത്തിന് ആശിക്കാന്‍ മാത്രം ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടൂകൊണ്ടിരുന്ന ശുചിത്വവും, സുരക്ഷിതത്വവും ഇത്തവണ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിന് പുതിയ പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ കേരളത്തിന് ലഭിച്ചത് ഇതൊക്കെയാണ്. നിലവില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്ന പാതകള്‍ക്ക് പണം അനുവദിച്ചിട്ടുണ്ട്. കൊല്ലം-വിരുത്നഗര്‍പാതയ്ക്ക് 8.5 കോടി, അങ്കമാലി-ശബരിപാതയ്ക്ക് 5 കോടി, ചെങ്ങന്നൂര്‍-ചിങ്ങവനം 58 കോടി, മംഗലാപുരം-കോഴിക്കോട് പാത ഇരട്ടിപ്പിക്കലിന് 4.5 കോടി, തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി, ചേപ്പാട്-കായംകുളം പാത ഇരട്ടിപ്പിക്കലിന് ഒരു കോടി, അമ്പലപ്പുഴ-ഹരിപ്പാട് 55 കോടി, എറണാകുളം-കുമ്പളം 30 കോടി എന്നിങ്ങനെയാണ്. കൂടാതെ കഞ്ചിക്കൊട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 144 കോടി ഈവര്‍ഷംതന്നെ ലഭിക്കും. കൊല്ലത്ത് രണ്ടാമത്തെ ടെര്‍മിനല്‍ പണികഴിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിന് പാതയിരട്ടിപ്പിക്കലിനായി മാത്രം 158 കോടി രൂപ അനുവദിച്ചിട്ടൂണ്ട്. ആകെ കേരളത്തിനായി കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കലിന് 600 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് 158 കോടി അനുവദിച്ചത്. ഇതിന് പുറമേ തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 20.56 കോടിയും അനുവദിച്ചിട്ടുണ്ട്.

No comments:

Post a Comment