രോഗാണുക്കളെ അടുക്കളയിലെത്തിക്കുന്ന കാര്യത്തില്‍ ഈച്ചകള്‍ക്കുള്ള സ്ഥാനം നമുക്കറിയാം. പക്ഷെ, ഓടിച്ചാലും ഓടിച്ചാലും ഓടിപ്പോകാത്ത ഈച്ചക്കൂട്ടത്തെ എങ്ങനെ അടുക്കളയില്‍നിന്നും ഒഴിവാക്കാം?
ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. ഒരു പാത്രത്തില്‍ അല്‍പ്പം കര്‍പ്പൂരമിട്ട് ചൂടാക്കി നോക്കൂ. ഈച്ചകള്‍ സ്ഥലംവിടുന്നത് കാണാം. വൃത്തിയും സുഗന്ധവുമൊന്നും അത്ര ഇഷ്ടമില്ലാത്ത കൂട്ടരായതുകൊണ്ടാവാം, കര്‍പ്പൂരം ചൂടാക്കുമ്പോഴുള്ള ഗന്ധത്തില്‍നിന്നും ഈച്ചകള്‍ ഓടിപ്പോവുന്നത്.
പിന്‍കുറിപ്പ്: ഈച്ചയെ ഓടിക്കാന്‍ കര്‍പ്പൂരംതന്നെ വേണമെന്നില്ല. യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല്, തുളസി എന്നിവയുടെ ഗന്ധവും ഈച്ചകളെ തുരത്താന്‍ സഹായിക്കും. പക്ഷെ, നമ്മില്‍ ചിലര്‍ക്ക് ഇത്തരം ചില മണങ്ങള്‍ ഇഷ്ടമായെന്നുവരില്ല. കര്‍പ്പൂരമാവുമ്പോള്‍ അധികമാര്‍ക്കും അനിഷ്ടമുണ്ടാവാനിടയില്ല.
No comments:
Post a Comment