ഭീമന്‍ പാന്‍ഡകള്‍ക്ക് വാസസ്ഥലം അന്യമാകുമോ?


http://fc02.deviantart.net/fs70/i/2010/168/8/1/save_giant_panda_by_jtk0009.jpg

 വംശനാശത്തിലേക്ക് നടന്നടുക്കുന്ന ജീവികളെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന ചിത്രങ്ങളിലൊന്ന് ഭീമന്‍ പാന്‍ഡയുടേതാകുമെന്ന് തീര്‍ച്ച. ആഗോളതാപനവും കാലാവസ്ഥാ വ്യതിയനങ്ങളും ഇങ്ങനെ തുടര്‍ന്നാല്‍ 2070 ഓടെ ഇവയുടെ ആവാസസ്ഥാനങ്ങള്‍ പകുതിയായി കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. ന്യൂജേഴ്സിയിലെ റൂട്ട്ഗേഴ്സ് സര്‍വകലാശാലാ ഗവേഷകനായ മിങ്സുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘവും ചൈനീസ് ഗവേഷകരുമാണ് പുതിയ മുന്നറിയിപ്പു നല്‍കുന്നത്. അതല്ല, 2070 ഓടെ പാന്‍ഡയുടെ ആവാസസ്ഥാനങ്ങള്‍ 71 ശതമാനത്തോളം ഇല്ലാതാവുമെന്നും ഈ നൂറ്റാണ്ട് അവസാനത്തോടെ പൂര്‍ണമായും ഇല്ലാതാവുമെന്നും മറ്റു ചില പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

https://0e6019d7-a-62cb3a1a-s-sites.googlegroups.com/site/giantpandarm1012/endangered-species/panda%20chart.jpg?attachauth=ANoY7cqSgl4Em1GpsOAlgc27-HL3YOV2TA_3fbhHXVZzjHb_sveCJupzbZCHLHFNidcFVM491ZiuWuanfcjMrSquX8kDAEUjjurHtVIuY7wL02o1m3wc61CuFmTKYxknfHkP5Rs4STOUxO7iChHJgV7bI7RyuSygMwiRVacLtvoYKy5nPOZ_ARwQP2DLFNwg2RXLhLHGfxJtmQUzkbeJHg5YzBOi2Tv65Nx8p-PpgBwSIaJO1dvJ6OUQOXhK9plD0uWY0xxalEWO&attredirects=0




മുളങ്കാടുകളില്‍ താമസിക്കുന്ന പാന്‍ഡകളുടെ പ്രധാന ആഹാരം മുളയുടെ ഇലയും തണ്ടും തളിരും ആണ്. അതുകൊണ്ടുതന്നെ അവാസവ്യവസ്ഥാനാശം കൊടുംപട്ടിണിയിലേക്കുകൂടിയാണ് പാന്‍ഡകളെ തള്ളിവിടുക. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളോടൊപ്പം വിവേചനരഹിതമായ വികസനപ്രവര്‍ത്തനങ്ങളും പാന്‍ഡകളുടെ വാസസ്ഥലം കൈയേറിയുള്ള കൃഷിയും കാട്ടില്‍ അതിക്രമിച്ചുകടന്ന് ഇവയെ പിടികൂടുന്നതും അനധികൃത മരംവെട്ടലും ജനപ്പെരുപ്പവുമൊക്കെ പാന്‍ഡകള്‍ക്ക് ചരമഗീതം രചിച്ചുകൊണ്ടിരിക്കുന്നു. കംപ്യൂട്ടര്‍ മോഡലുകളടക്കം ഉപയോഗിപ്പെടുത്തിയാണ് കുതിച്ചുയരുന്ന താപനില ഭീമന്‍ പാന്‍ഡകളുടെ വാസസ്ഥലങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന പഠനം ശാസ്ത്രജ്ഞര്‍ നടത്തിയത്. ഒരുകാലത്ത് ചൈനയുടെ തെക്കന്‍പ്രദേശങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും അയല്‍രാജ്യമായ മ്യാന്‍മറിലും വിയത്നാമിന്റെ വടക്കന്‍ഭാഗത്തുമൊക്കെ ഈ ജീവിയെ സുലഭമായി കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ പാന്‍ഡകളുടെ ആവാസസ്ഥാനങ്ങള്‍ സിഞ്ചുവാന്‍, ഗ്യാന്‍സു, ഷന്‍സി, ക്വിന്‍ലിങ്, മിന്‍ഷാന്‍ തുടങ്ങി ഏതാനും പര്‍വതപ്രദേശങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കരടികുടുംബത്തില്‍പ്പെടുന്ന കറുപ്പും വെളുപ്പും നിറത്തില്‍ ഓമനത്തമുള്ള രൂപമുള്ള സസ്തനിയാണിത്. കാട്ടില്‍ 14 മുതല്‍ 20 വര്‍ഷംവരെയാണ് ഭീമന്‍ പാന്‍ഡയുടെ ശരാശരി ആയുസ്സ്. എന്നാല്‍ മൃഗശാലകളിലും മറ്റും പ്രത്യേക സംരക്ഷണത്തിലാണെങ്കില്‍ 30 വര്‍ഷംവരെയും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറിന്റെ (ണണഎ) എംബ്ലത്തിലുള്ള ജീവി ഭീമന്‍ പാന്‍ഡയാണ്.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhv6k__NUJz_g41UHp2mA34cPGLqZYaRKepdFvmKjASWU5sAjh7rKIR-w7s5VHn6PJv63aFc1XWT7kUm4qzvXgZl3tkztQP8kEa2a1vE-EL42THWP3-DhcBb4jPLdFp2HvimLdFMr7E_xUw/s1600/DJC_6613.JPG

No comments:

Post a Comment