പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ കൈകൊണ്ടാല്‍ തനിക്കെതിരെയും പാര്‍ട്ടി
നടപടിയെടുക്കുമെന്നായിരുന്നു് സി പി ഐ എമ്മിന്റെ സംഘടനാ അച്ചടക്ക
രീതിയെക്കുറിച്ചുള്ള ഇ എം എസിന്റെ വിശദീകരണം. സി പി ഐ പിളര്‍ന്ന് സി പി ഐ
എം രൂപീകരിക്കപ്പെട്ടപ്പോള്‍, പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക
പങ്ക് വഹിച്ച കെ പി ആര്‍ ഗോപാലന്‍ മുതല്‍, പാര്‍ട്ടി സംസ്ഥാന
സെക്രട്ടറിയേറ്റ് അംഗവുമായ എം വി രാഘവന്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍
ആവേശത്തോടെ മാത്രം ഇപ്പോഴും പറയുന്ന കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി
നേതാക്കളെയാണ് , ഭിന്ന സമീപനങ്ങള്‍ എടുത്തതിന്റെ പേരില്‍ സിപി ഐ എം
പുറത്താക്കിയത്.
എന്നാല്‍ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍, ഇവരാരും ചെയ്ത 'കുറ്റങ്ങള്‍' ഇപ്പോള്‍ വി എസ് അച്യുതാനന്ദന്‍ ഒരു പതിറ്റാണ്ടുകാലമായി ചെയ്യുന്ന പ്രത്യക്ഷ അച്ചടക്ക ലംഘനവുമായി ചേര്‍ത്തുവെച്ചുനോക്കുമ്പോള്‍, വളരെ ചെറുതായിരുന്നുവെന്ന് കാണാം. ഒരു പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ട്ടിക്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത മഹാനേതാക്കളെപോലും, വേണ്ടെന്നുവെച്ച് പുറത്താക്കിയ സി പി ഐ എം, വി എസ്സിനോട് വ്യത്യസ്ത സമീപനം സ്വീകരിക്കാന്‍ കാരണം. ചില കാരണങ്ങള്‍
1. ഒരു ഇ എം എസ്സിന്റെ അഭാവം
കെ പി ആറിനെയും എം വി രാഘവനെയും കെ ആര്‍ ഗൗരിയമ്മയേയും പുറത്താക്കിയ രാഷ്ട്രീയ സാഹചര്യമല്ല, കഴിഞ്ഞ കുറച്ചേറെ വര്‍ഷമായി സി പി ഐ എമ്മിലുള്ളത്. എം വി രാഘവനെയും കെ ആര്‍ ഗൗരിയമ്മയേയും പുറത്താക്കുമ്പോള്‍, രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ഇ എം എസ് നമ്പുതിരിപ്പാടായിരുന്നു സി പി ഐ എമ്മിന്റെ എല്ലാം. നടപടികളെ പൊതു സമൂഹത്തിന് മുന്നിലും പാര്‍ട്ടി അനുഭാവികളോടും വിശദീകരിക്കാന്‍ ഇ എം എസ്സിന് കഴിഞ്ഞിരുന്നു. അത്തരത്തിലൊരു നേതാവിന്റെ അഭാവം പാര്‍ട്ടി വിഷയങ്ങളെ ഭൂരിപക്ഷത്തിനും ബോധ്യപ്പടുന്ന രീതിയില്‍ വിശദീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ മാത്രമല്ല, ദേശീയ നേതൃത്വത്തിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നു. എം വി രാഘവനെ പുറത്താക്കിയപ്പോള്‍, പൊളിറ്റ് ബ്യൂറോ അംഗം എം ബസവപുന്നയ്യയായിരുന്നു കേരളത്തില്‍ നിരവധി പൊതുയോഗങ്ങളില്‍ സംസാരിച്ചത്. ഇപ്പോള്‍ അത്തരത്തിലൊരു അവസ്ഥ സംജാതമായാല്‍, കേരളത്തിലെ ഇടതുപക്ഷകാര്‍ക്കെങ്കിലും ബോധ്യപ്പെടുന്ന രീതിയില്‍ സംസാരിക്കാനുള്ള നേതാക്കള്‍ ദേശീയ തലത്തിലും കുറവാണ്
2. സ്ഥാപക നേതാവെന്ന 'സ്ഥാനം'
സി പി ഐയില്‍ വലതുപക്ഷ വ്യതിയാനം ആരോപിച്ച് ദേശീയ കൗണ്‍സില്‍നിന്ന് ഇറങ്ങിപോന്ന് സി പി ഐ എം രൂപികരിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള നേതാവെന്ന നിലയില്‍ വി എസ്സിനുള്ള സ്ഥാനം. അത്തരത്തില്‍ ഒരു മുതിര്‍ന്ന നേതാവിനെതിരെ നടപടിയെടുക്കുന്നത് വിശദീകരിക്കാനും, ചിലപ്പോള്‍ ചെറിയ തോതിലെങ്കിലുമുള്ള തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക
3. പൊതുസമൂഹത്തിലെ സ്വീകാര്യത
പൊതുസമൂഹത്തില്‍ വി എസ്സ് ഉണ്ടാക്കിയെടുത്ത വലിയ സ്വീകാര്യത. പാര്‍ട്ടിയെ വെല്ലുവിളിക്കുകയും കമ്മിറ്റികള്‍ എടുത്ത തീരുമാനത്തെ പൂര്‍ണമായും പരസ്യമായി തള്ളികളയുകയും ചെയ്യുമ്പോഴും, വി എസിന് കേരളത്തിന്റെ പൊതുസമൂഹത്തിലുള്ള സ്വീകാര്യത പാര്‍ട്ടിയെ ഭയപ്പെടുത്തുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി എസ്സിനെ മല്‍സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്കും പൊളിറ്റ് ബ്യൂറോയ്ക്കും ആ നിലപാട് തിരുത്തേണ്ടിവന്നത് വലിയ ജനപിന്തുണ വി എസ്സിനുണ്ടായതുകൊണ്ടാണ്. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരുടെ കൂടി അഭിപ്രായം പരിഗണിച്ച് മുന്‍ തീരുമാനം മാറ്റേണ്ടിവന്ന ഏറെ പഴക്കമില്ലാത്ത ചരിത്രം പാര്‍ട്ടിയെ വലിയ ശിക്ഷാ നടപടി വി എസ്സിനെതിരെ എടുക്കുന്നതിനെ ഇത്രനാള്‍ തടഞ്ഞുനിര്‍ത്തി.പരമ്പരാഗത കമ്മ്യൂണിസ്റ്റ് സമരമേഖലയ്ക്ക് പുറത്തുകടന്നുകൊണ്ടുള്ള നീക്കങ്ങള്‍ വി എസ്സിനെ കുറച്ചുകാലമെങ്കിലും സിവില്‍ സമൂഹത്തിന്റെ കൂടി പ്രിയങ്കരനാക്കി. പരിസ്ഥിതി സമരങ്ങളിലടക്കം, സി പി ഐ എമ്മില്‍നിന്ന് ഭിന്നമായ പ്രതികരണങ്ങള്‍ നടത്തി, പുതു രാഷ്ട്രീയത്തെ വി എസ് പ്രതിനിധീകരിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ വി എസ്സിന് പറ്റി. ഇത് വി എസ്സിനെ ദേശിയ തലത്തിലും ശ്രദ്ധേയനാക്കി
4. വിഭാഗീയതയുടെ വികേന്ദ്രീകരണം
വിഭാഗീയതയുടെ ഭാഗമായി സി പി ഐ എമ്മിന്റെ സംഘടനയിലുണ്ടായ മാറ്റവും വി എസ്സിന് ഗുണകരമായി. നേരത്തെ സംസ്ഥാന നേതൃത്വത്തിലാണ് വിഭാഗീയത രൂപപ്പെട്ടതെങ്കില്‍ പിന്നീടത് പ്രാദേശിക തലത്തിലേക്കും പടര്‍ന്നു. നേതൃത്വത്തിനെതിരെ പ്രാദേശിക തലത്തില്‍ വെല്ലുവിളികള്‍ ഉണ്ടായി. ഒഞ്ചിയം, മുണ്ടുര്‍, കഞ്ഞിക്കുഴി, നിലേശ്വരം എന്നിങ്ങനെ പാര്‍ട്ടി നേതൃത്വത്തെ വിലമതിക്കാത്ത പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇതിന് മുന്നില്‍ പലയിടത്തും, നേതൃത്വത്തിന് കീഴടങ്ങേണ്ടിവന്നു. ഈ സാഹചര്യത്തില്‍ വി എസ്സിനെ പോലുള്ള നേതാവിനെതിരെ നടപടിയെടുത്താല്‍ പ്രതിഷേധത്തിനും വിമതത്വത്തിനും കേന്ദ്രീകൃത സ്വഭാവമുണ്ടാകുമെന്ന ആശങ്കയും ഇതുവരെ വി എസ്സിന്റെ രക്ഷയ്‌ക്കെത്തി.
4. വോട്ടിന് വി എസ്
പാര്‍ട്ടി അണികള്‍ക്കപ്പുറത്തേക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ സി പി ഐ എമ്മില്‍ കുറഞ്ഞുവന്നു. സംഘടനാ പരമായി കരുത്തുകാട്ടുമ്പോഴും, തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നത്, പാര്‍ട്ടിയെ പ്രതിസന്ധിയില്‍നിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് തള്ളികൊണ്ടിരിക്കുന്നു. വി എസ്സിനെ പരസ്യമായി കുറ്റപ്പെടുത്തിയ നേതാക്കള്‍ പോലും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ വി എസ്സിന്റെ പടം വെച്ച് പോസ്റ്ററുകള്‍ അടിക്കേണ്ട അവസ്ഥയിലായി. അത്തരമൊരു അവസ്ഥയില്‍ വി എസ്സിനെതിരായ നടപടി പാര്‍ട്ടിക്കമ്മിറ്റികള്‍ക്ക് പുറത്ത് ജനങ്ങളോട് എങ്ങിനെ വിശദീകരിക്കുമെന്ന ആശങ്കയും വി എസ്സിന് സഹായകരമായി
5. ദുര്‍ബലമായ കേന്ദ്ര നേതൃത്വം
ആശയരാഹിത്യം മൂലം അതീവ ദുര്‍ബലമായ കേന്ദ്ര നേതൃത്വം. ഇന്നലെ രൂപീകരിച്ച പാര്‍ട്ടികള്‍ പോലും, അടിസ്ഥാന വിഭാഗത്തിന്റെ പിന്തുണനേടി അധികാരത്തിലെത്തുകയും ഉറച്ച കോട്ടകള്‍ തകര്‍ന്ന് തരിപ്പണമാകുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന വി എസ്സിനെ പോലുള്ള നേതാവിനെകൂടി പുറത്തക്കിയാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ നേരിടാനുള്ള ശേഷിയില്ലെന്ന തിരിച്ചറിവും വി എസ്സിന് ഇതുവരെ ഗുണം ചെയ്തു.ഇത്തരത്തിലുള്ള രാഷട്രീയ ഘടകങ്ങളാണ് വി എസ്സിനെതിരെ നടപടി എടുക്കുന്നതില്‍ പാര്‍ട്ടിയെ തടഞ്ഞത്. . എന്നാല്‍ എന്തുവന്നാലും, ഇനി വി എസ് വേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴുണ്ടാകുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത്രനാളും വി എസ്സിന്റെ രക്ഷയ്‌ക്കെത്തിയ ഘടകളില്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, അതിനെ നേരിടാന്‍ പാര്‍ട്ടി തയ്യാറായി എന്ന സൂചനയാണ് ആലപ്പുഴയില്‍നിന്നുണ്ടാകുന്നത്. അതിന്റെ ഗുണവും ദോഷവും പാര്‍ട്ടി എങ്ങനെ നേരിടുകയും അനുഭവിക്കുകയും ചെയ്യുമെന്നത് കേരളത്തിലെ സി പി ഐ എമ്മിന്റെ മുന്നോട്ടുള്ള യാത്രയില്‍ പ്രധാനമാകും...
കടപാട്: south news live

No comments:
Post a Comment